എംജിആർ - ഒരു ഓർമ്മ.

എംജിആർ എന്നറിയപ്പെടുന്ന മരുതൂർ ഗോപാല രാമചന്ദ്രൻ, ആയിരത്തി തൊള്ളായിരത്തി പതിനേഴ്, ജനുവരി   പതിനേഴിന്ന്‌  ശ്രീലങ്കയിലെ കാൻഡിയിൽ പാലക്കാട് മന്നാടിയാർ നായർ മേലക്കത്ത് ഗോപാലൻ മേനോന്റെയും കേരളത്തിലെ പാലക്കാട് നിന്നുള്ള വടവന്നൂർ വെള്ളാളർ മരുതൂർ സത്യഭാമയുടെയും മകനായി, ഒരു മലയാളി കുടുംബത്തിലാണ് ജനിച്ചത്.

ഗോപാലമേനോൻ മരിക്കുമ്പോൾ  എംജിആർനു  രണ്ടര വയസ്സേ ഉണ്ടായിരുന്നുള്ളൂ.

പിതാവിന്റെ മരണശേഷം വളരെ അടുത്തുതന്നെ സഹോദരിയും അനാരോഗ്യം മൂലം മരിച്ചു.

എംജിആറിനെയും സഹോദരൻ ചക്രപാണിയേയും വളർത്തിയെടുക്കാൻ അമ്മയ്ക്ക് ഒറ്റയ്ക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.

സത്യഭാമ, തന്റെ രണ്ട് മക്കളെയും കൊണ്ട് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിചു.

തന്റെ ജന്മനാടായ കേരളത്തിലേക്ക് മടങ്ങിയെത്തിയ അവർക്കും മക്കൾക്കും തന്റെ കുടുംബത്തിൽനിന്നും യാതൊരു സഹായവും ലഭിച്ചില്ല.

തുടർന്ന്  കുംഭകോണത്തുള്ള  വേലു നായരുടെ സഹായത്തോടെ സത്യഭാമ കുംഭകോണത് പോവുകയും തുടർന്ന്ത തന്റെ  രണ്ടു മക്കളെയും അവിടെ സ്കൂളിൽ ചേർക്കുകയും ചെയ്തു.

ആ സ്കൂളിൽ നിന്നാണ് എംജിആർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

https://youtu.be/z0m53p4FlZc

Post a Comment

0 Comments